തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗൂഢാലോചന നടത്തുന്നത് ആരെന്ന് തനിക്കറിയാമെന്നും സമയമാകുമ്പോള്‍ ആരാണ് ഇതിന് പിന്നിലുള്ളതെന്ന് വെളിപ്പെടുത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. റിസോര്‍ട്ടില്‍ ആദായ നികതി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചന പാര്‍ട്ടിക്കുള്ളില്‍ നിന്നെന്ന് താന്‍ പറഞ്ഞില്ല. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും, പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടി ഡി എസ് വിഭാഗമാണെന്നും ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. കേരളം മുഴുവന്‍ ഒരു പോലെയാണെന്നും, ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു.