Sorry, you need to enable JavaScript to visit this website.

സൗദി സ്‌കൂളുകൾക്ക് 10 ദിവസം അവധി

റിയാദ്- സൗദിയിലെ സർക്കാർ  സ്‌കൂളുകൾക്കും സർക്കാർ സ്‌കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകൾക്കും രണ്ടാം പാദവർഷ പരീക്ഷകൾക്കു ശേഷം ഇന്നു മുതൽ 10 ദിവസം (മാർച്ച് 12 വരെ) അവധിയായിരിക്കും. 
പരിഷ്‌കരിച്ച വിദ്യാഭ്യാസ നയമനുസരിച്ച് തയ്യാറാക്കിയ കലണ്ടർ പ്രകാരം രണ്ട് ടേമുകൾക്കു പകരം മൂന്നു ടേമുകളിലായാണ് സർക്കാർ സ്‌കൂളുകളിൽ അധ്യയനം നടക്കുന്നത്. ആദ്യ രണ്ടു പാദവർഷ പരീക്ഷകൾക്കും ശേഷം പത്തു ദിവസം അവധിയുള്ളതിനു പുറമെ ഓരോ ടേമുകളിലും വാരാന്ത്യത്തിലോ തുടക്കത്തിലോ  ആയി ആറു ദിവസവും കൂടി പ്രത്യേക അവധികൾ കൂടി ഉള്ളതാണ് പുതുക്കിയ വിദ്യാഭ്യാസ കലണ്ടർ. ജൂൺ 22 നാണ് വാർഷികാവധിയാരംഭിക്കുന്നത്. മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി നീണ്ട വേനലവധിക്കു പകരം ഓരോ ടേമുകൾക്കുമിടയിലും വാരാന്ത്യത്തിലും തുടക്കത്തിലുമുള്ള അവധികൾ വിദ്യാർത്ഥികൾക്കും അക്കാദമിക് തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഒരു പോലെ ആനന്ദകരമാണെന്നാണ് കഴിഞ്ഞ വർഷത്തെ പരീക്ഷണത്തിലൂടെ വ്യക്തമാകുന്നത്.

Tags

Latest News