Sorry, you need to enable JavaScript to visit this website.

കിടപ്പുമുറിയിലെ ബാഗിൽ 15 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ; യുവാവ് പിടിയിൽ

കൊച്ചി - 15 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തൃക്കാക്കര കങ്ങരപ്പടി വടക്കോട് സ്വദേശി തെക്കേ താമരച്ചാലിൽ വീട്ടിൽ ടി.എച്ച് ഷെമീംഷായെ(24)യാണ് ഡാൻസാഫിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
 ഇയാളുടെ കിടപ്പ് മുറിയിലെ ബാഗിൽനിന്ന് 140 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഗോവയിലുള്ള സുഹൃത്ത് വഴി മയക്കുമരുന്ന് വാങ്ങി ഇടപ്പള്ളി, എറണാകുളം ഭാഗങ്ങളിൽ വില്പന നടത്തിവരികയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
 

Latest News