ആലപ്പുഴ-പുലർച്ചെ ജിമ്മിൽ പോയ യുവതിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ എഴുപുന്ന വെളിയിൽ
റബിൻ ഫെർണാണ്ടസ് (26) ആണ് അരൂർ പോലീസിന്റെ പിടിയിലായത്. പുലർച്ചെ അഞ്ചരക്ക് ജിമ്മിൽ പോയ യുവതിയ കൊച്ചുവെളികവല കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിനു സമീപം വച്ചാണ് ശല്യം ചെയ്തത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിൽ പിൻതുടരുകയും ഇടക്കു വച്ച് യുവാവ് അവരെ കടന്നു പിടിച്ച് ബൈക്കുമായി കടന്നുകളയുകയും ചെയ്തു. വണ്ടി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.