മക്ക - മക്കയിലെ ജലീൽ റോഡിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാൻ അപകടത്തിൽ പെട്ട് ആറു വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ടെക്‌നിക്കൽ കോളേജ് വിദ്യാർഥിനികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്. കോളേജ് വിട്ട് വീടുകളിലക്ക് മടങ്ങുന്നതിനിടെ വിദ്യാർഥിനകൾ സഞ്ചരിച്ച വാനിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാൻ മറ്റൊരു കാറിലും കെട്ടിടത്തിലും ഇടിക്കുകയുമായിരുന്നു. അപകടത്തിൽ രണ്ടാമത്തെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകട കാരണങ്ങളെ കുറിച്ച് മക്ക ട്രാഫിക് പോലീസ് അന്വേഷണം നടത്തി. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ വിദ്യാർഥിനികളെ ആശുപത്രിയിലേക്ക് നീക്കി.