കൊച്ചി - സുന്നി പ്രസ്ഥാനത്തിന്റെ ബഹുജന ഘടകമായ കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന പ്രസിഡന്റായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെയും ജനറൽ സെക്രട്ടറിയായി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളെയും ഫിനാൻസ് സെക്രട്ടറിയായി അബ്ദുൽകരീം ഹാജി ചാലിയത്തെയും വീണ്ടും തെരഞ്ഞെടുത്തു. കൊച്ചിയിലെ ഞാലകം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിലിൽ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. സയ്യിദ് അലി ബാഫഖി തങ്ങൾ ഭാരവാഹികളെ പ്രഖ്യാപിച്ചു. സഹഭഭാരവാഹികൾ ഇപ്രകാരമാണ്.
വൈസ് പ്രസിഡന്റുമാർ- പൊന്മള എം.എ അബ്ദുൽഖാദിര് മുസ്‌ലിയാർ, കെ കെ അഹ്മദ് കുട്ടിമുസ്‌ലിയാർ കട്ടിപ്പാറ, കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, സി മുഹമ്മദ് ഫൈസി പന്നൂർ, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.എൻ കുഞ്ഞഹമ്മദ് ഹാജി.
സെക്രട്ടറിമാർ- പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി.പി സൈതലവി മാസ്റ്റർ, മജീദ് കക്കാട്, എ സൈഫുദ്ദീൻ ഹാജി തിരുവന്തപുരം, സുലൈമാന് സഖാഫി മാളിയേക്കൽ, മുസ്തഫ മാസ്റ്റർ കോഡൂർ.
ഡയരക്റ്റർമാർ: പ്രഫ. യു.സി അബ്ദുൽമജീദ് (വിദ്യാഭ്യാസം), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി (പ്ലാനിംഗ്), ഹാമിദ് മാസ്റ്റർ ചൊവ്വ (ട്രൈനിംഗ്), വി.എച്ച് അലി ദാരിമി (ദഅ്‌വത്ത്).