Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാടക നടൻ ചൊവ്വര ബഷീർ നിര്യാതനായി

കാലടി- നാല് പതിറ്റാണ്ട് കാലം നാടക വേദിയിൽ സജീവ സാന്നിധ്യമായിരുന്ന കളമശ്ശേരി എച്ച്.എം.ടി റിട്ട. ജീവനക്കാരൻ ചൊവ്വര ബഷീർ (62) നിര്യാതനായി. ആലുവ ചൊവ്വര പുത്തൻവീട്ടിൽ പരേതരായ യൂസഫിന്റെയും സുലൈഖയുടെയും മകനാണ്. വിദ്യാർഥിയായിരിക്കെ അമേച്ചർ നാടകത്തിലൂടെ പ്രൊഫഷണൽ നാടകത്തിലെത്തിയ ബഷീർ 1981ൽ അങ്കമാലി പൗർണ്ണമിയുടെ തീർത്ഥാടനം എന്ന നാടകത്തിലൂടെയാണ് രംഗത്തെത്തിയത്. തുടർന്ന് ശ്രീമൂലനഗരം മോഹൻ രചിച്ച് ആലുവ യവനിക അവതരിപ്പിച്ച അഷ്ടബന്ധത്തിലും അഭിനയിച്ചു. കാഞ്ഞൂർ പ്രഭാത് തിയേറ്റേഴ്‌സിനു വേണ്ടി ശ്രീമൂലനഗരം മോഹൻ രചിച്ച അഴിമുഖത്തിലും വേഷമിട്ടു. തുടർച്ചയായി കേരളത്തിൽ മൂന്ന് വർഷം അവതരിപ്പിച്ച നാടകമായിരുന്നു അഴിമുഖം. കാലടി തിയേറ്റേഴ്‌സ്, കേരള തിയേറ്റേഴ്‌സ്, അങ്കമാലി തിയേറ്റേഴ്‌സ് എന്നീ നാടക സമിതികളിലും വേഷമിട്ടു. 1985 ൽ കാഞ്ഞൂർ പ്രഭാത് തിയേറ്റേഴ്‌സ് മൂന്ന് വർഷം കേരളത്തിലെ ഉത്സവ പറമ്പുകളെ ഹരംകൊള്ളിച്ച അഴിമുഖം 2019 ൽ വീണ്ടും അവതരിപ്പിച്ചപ്പോഴും അന്ന് ചെയ്ത വേഷം ബഷീർ തന്നെ അവതരിപ്പിച്ച് കയ്യടി നേടി. ഇതിനിടെ വൈക്കം മുഹമ്മദ് ബഷീറിന്റെ കാവൽക്കാരനും, ജന്മദിനവും ഒറ്റയാൾ നാടകമായി കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ചു. 
40 വർഷത്തിനിടെ മുവായിരത്തിലേറെ വേദികളിൽ നിറഞ്ഞാടിയയാണ് ബഷീർ യാത്രയായത്. 2019 കളമശ്ശേരി എച്ച്എംടിയിൽനിന്നു വിരമിച്ച ശേഷം നാടക രംഗത്ത് കൂടുതൽ സജീവമാവുകയായിരുന്നു. കുറെനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നുവെങ്കിലും നാടകവേദികൾ മുടക്കിയില്ല. ചില സിനിമകളിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഭാര്യ: ഷെമി. മക്കൾ: ജിഥിൻ ബഷീർ, മിഥുൻ ബഷീർ.
 

Latest News