കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് വലിക്കാന്‍ കഞ്ചാവ് ബീഡി എത്തിക്കുന്ന സംഘം പിടിയില്‍. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാര്‍, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത്. മതിലിന് പുറത്ത് നിന്ന് ജയില്‍ വളപ്പിലേക്ക് കഞ്ചാവ് നിറച്ച ബീഡി കെട്ടുകള്‍ വലിച്ചെറിയുന്നതിന് ഇടയിലാണ് ഇവര്‍ പിടിയിലായത്. വളപ്പില്‍ നിന്ന് എട്ട് പാക്കറ്റുകളിലായി 120 ബീഡി പിടികൂടിയിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് ബീഡി നല്‍കിയതെന്നോ ആരാണ് പണം നല്‍കിയതെന്നോ അടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.