കൊച്ചി മെട്രോ കാക്കനാട്ടേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനം തുടങ്ങി. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 4ന് ആരംഭിക്കും. കൊച്ചി മെട്രോയുടെ ഫേസ്1 ബി പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റര്‍ ദൂരത്തിലുള്ള മെട്രോ നിര്‍മാണം. സ്ഥലമെടുപ്പ് നടപടികളുടെ പ്രാരംഭനടപടിയാണ് സാമൂഹ്യ പ്രത്യാഘാത പഠനം.ബാധിതപ്രദേശത്തെ താമസക്കാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കോട്ടയം കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് യൂണിറ്റിലെ അംഗങ്ങള്‍ ജൂണ്‍ നാലു മുതല്‍ ഓരോ സ്ഥലവും സന്ദര്‍ശിക്കും. യൂണിറ്റിലെ അംഗങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ വിവരങ്ങള്‍ കൃത്യമായി നല്‍്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.