കൊച്ചി: പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയായി ഉയര്‍ന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വില കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഒടുവില്‍ വര്‍ധിപ്പിച്ചിരുന്നത്. 50 രൂപയാണ് അന്ന് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് അന്ന് 1,060.50 രൂപയിലെത്തിയിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും വര്‍ധിച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില ഇക്കഴിഞ്ഞ ജനുവരിയില്‍ വര്‍ധിപ്പിച്ചിരുന്നു. അന്ന് സിലിണ്ടറിന് 25 രൂപയുടെ വര്‍ധനയാണ് ഏര്‍പ്പെടുത്തിയത്. അതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധനയുണ്ടായത്.