Sorry, you need to enable JavaScript to visit this website.

സെക്‌സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ -കെ മുരളീധരന്‍ എം.പി

കൊച്ചി: സെക്‌സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരെന്ന് കെ മുരളീധരന്‍ എം.പി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പോലും ഇ ഡിയ്ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കാത്തത് കേരളവും കേന്ദ്രവും തമ്മിലുള്ള അന്തര്‍ധാരയുടെ തെളിവാണ്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പകല്‍ സമയത്ത് ഗുസ്തിയും രാത്രിയില്‍ ദോസ്തിയുമാണെന്നും മുരളീധരന്‍ പറഞ്ഞു.  ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ലൈഫ് മിഷന്‍ അഴിമതിക്കേസ് സ്വപ്ന സുരേഷിലും എം ശിവശങ്കറിലും മാത്രമായി ചുറ്റിക്കറങ്ങുകയാണ് ഇ ഡി. സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുമോയെന്ന് തന്നെ സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News