Sorry, you need to enable JavaScript to visit this website.

ഉമ്മയെ തനിച്ചാക്കി മകളുടെ അന്ത്യയാത്ര; മക്കയില്‍നിന്നുള്ള നൊമ്പരക്കുറിപ്പ്

മക്ക- ഉംറ നിര്‍വഹിക്കാനെത്തി  കഴിഞ്ഞ ദിവസം മക്കയില്‍ ന്യുമോണിയ ബാധിച്ച് മരിച്ച മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടില്‍ ഷാഹിനയുടെ (45) മൃതദേഹം ശറായ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
മാതാവ് തിത്തുമ്മയോടൊപ്പം ഈ മാസം 16 നാണ് സ്വകാര്യ ഉംറ ഗ്രൂപ്പില്‍ എത്തിയത്.   ആശുപത്രിയില്‍ ഷാഹിനയേയും ഉമ്മയേയും കണ്ടിരുന്ന മക്കയിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍ ഈ മരണത്തെ കുറിച്ച് വേദനയോടെ ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കൂട്ടിന് ഷായിമോള്‍ ഇല്ലാതെ നിറകണ്ണോടെ ഉമ്മ നാട്ടിലേക്ക് മടങ്ങും.                         മഹാമാരിക്ക് ശേഷം കേരളത്തില്‍നിന്ന് ഉംറവിസയിലും വിസിറ്റിങ്ങ് വിസകളിലും ധാരാളം തീര്‍ത്ഥാടകര്‍ വിശുദ്ധഭൂമിയില്‍ എത്തുന്നുണ്ട്.ഒട്ടുമിക്കദിവസങ്ങളിലും ഒന്നും അതില്‍കൂടുതലും മരണങ്ങളും സംഭവിക്കുന്നു. കൂടുതലും എആ യില്‍ കുറിക്കാറില്ല.ചില മരണങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ മറക്കാന്‍കഴിയാതെ കണ്ണില്‍നിന്നും മായാത്ത ചിലഅനുഭവങ്ങള്‍ആയിരിക്കും.    അത്തരംഒരു അനുഭവമാണ് ഇന്നലെ കഴിഞ്ഞത്.

നാല് ദിവസം മുന്‍മ്പ് ഒരു മരണ കേസുമായി മക്കയിലെ കിംഗ്‌ഫൈസന്‍ ആശുപത്രി എമര്‍ജന്‍സിയില്‍ എത്തിയപ്പോള്‍ ഒരു ഉമ്മയെ ശ്രദ്ധയില്‍പ്പെട്ടു .അടുത്ത്എത്തി ഉമ്മയോട് കാര്യങ്ങള്‍തിരക്കി.'ഞാനും മോളും ഉംറക്ക് വന്നതായിരുന്നു.മോള്‍ക്ക് വല്ലാത്തക്ഷീണം അവള്‍ക്ക് ശ്വാസംകിട്ടുന്നില്ല. ആ റുമിന്റെ അകത്താണ് ഉള്ളത് ഒരു വിവരവും അറിയുന്നില്ല. എന്താണാവോ കുറെസമയമായി ഇവിടെ ഇരിക്കുകയാണ്'. 'ഞാന്‍ ഒന്ന്‌കേറി അന്വഷിച്ചു വരാം'..എന്ന എന്റെ മറുപടിയില്‍ ആ ഉമ്മയുടെ മുഖത്തേ സന്തോഷം എനിക്ക് മനസ്സിലായി..അകത്ത് കയറി.  ഓക്‌സിജന്‍മാസ്‌ക്ക് വെച്ച് ഒരു ഇത്ത കിടക്കുന്നു..ഒറ്റ നോട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞു..നീല തട്ടവും ഒരു മാലയും .. അടുത്ത് എത്തി താത്താ എന്ത് പറ്റി.. കുറെ സമയത്തിന് ശേഷം ഒരു മലയാളം ശബ്ദം കേട്ടിട്ടാവണം സന്തോഷത്തോടെ എന്നെ നോക്കി മാസ്‌ക്ക് മാറ്റി ശ്വാസം കിട്ടുന്നില്ല.നല്ല കിതപ്പും.സംസാരിക്കാന്‍കഴിയുന്നില്ല. നല്ല ക്ഷീണം..സംസാരിക്കണ്ട.. ഞാന്‍ ഡോക്ടര്‍മാരുമായി സംസാരിക്കട്ടെ.. നമുക്ക് റൂമിലേക്ക് പോകാട്ടോ..ഉമ്മയും മറ്റും പുറത്ത് കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞ ഉടനെ.. കണ്ണുനീര്‍നിറഞ്ഞ്ഒഴുകാന്‍തുടങ്ങി.. നിങ്ങള്‍ കരയല്ലി..എല്ലാംശരിയാകും..എന്ന്പറഞ്ഞ് ഞാന്‍ ഡോക്ടറുടെ അടുത്തേക്ക്‌പോയി കാര്യങ്ങള്‍ അന്വഷിച്ചു.. എക്‌സറേഎടുത്തു ചെസ്റ്റ് വളരേ വീക്ക്ആണ്.. ന്യൂമോണിയയും.. എച്ച് വണ്‍ പനിയും നല്ലവണ്ണം പിടിപ്പെട്ടിട്ടുണ്ട് ശരൗ വിലേക്ക് മാറ്റണം ബെഡിനായി വെയ്റ്റ്‌ചെയ്യുകയാണ്..രാത്രിയോടെ എന്തായാലും ശരൗ വിലേക്ക് മാറ്റും.. കാര്യങ്ങള്‍ കുറച്ച് മോശമാണ്.. രാത്രിയോടെ ഐ സി യുവിലേക്ക് മാറ്റി.

എല്ലാ ദിവസവും സന്ദര്‍ശനസമയത്ത് പോയി കാണും..കാര്യങ്ങള്‍ അന്വഷിക്കും. ഒരോദിവസവും കൂടുംതോറും രോഗം മൂര്‍ച്ചിക്കാന്‍ തുടങ്ങി..മരുന്നുകള്‍ക്ക് പ്രതികരിക്കാതെയുംതുടങ്ങി അവസാനം വിധിക്ക് കീഴടങ്ങി .ഇന്നലെ ഉച്ചക്ക് 2 മണിയോടെ മരണപ്പെട്ടു..

രാവിലെതന്നെ ശരൗ വില്‍ഉള്ള മലയാളി നഴ്‌സുമാര്‍ മെസേജ് തന്നിരുന്നു, അതീവഗുരുതരാവസ്ഥയില്‍ ആണ് എന്ന്. മരണപ്പെട്ട ഉടനെ മരണവിവരം അറീക്കുകയും ചെയ്തു. ഉടനെ ഞാന്‍ ആശുപത്രിയില്‍എത്തി..വിവരംലഭിച്ചഉടന്‍ ബന്ധുക്കള്‍ക്ക് വിവരം കൊടുത്തു..

ഉമ്മ രാവിലെ മദീനയിലേക്ക് യാത്ര തിരിക്കും എന്ന് അറിയിച്ചിരുന്നു..മദീനയിലേക്കുള്ള ബസ്സ് 9 മണിക്ക് എത്തും എന്നാ പറഞ്ഞിരുന്നത്. പക്ഷേ ബസ്സ് എത്താന്‍വെകി. വിവരം അറിഞ്ഞപ്പോള്‍ ബസ്സില്‍ മറ്റുള്ള ഉംറ സംഘത്തോടൊപ്പം യാത്രക്കായി കേറി ഇരിക്കുകയായിരുന്നു. ഉടനെ ഉമ്മയോട് വിവരം പറയാതെ ഹോസ്പിറ്റലിലേക്ക് നമുക്ക് പോകാം. നമുക്ക്മദീനയിലേക്ക് പിന്നെപോകാം,  ഇപ്പോള്‍ ഷായിമോളുടെ അടുത്തേക്ക്‌പോകാം എന്ന് പറഞ്ഞ് ഗ്രൂപിലെ ലീഡര്‍ ഒരാളുടെ കൂടെ അവരെ ആശുപത്രിയില്‍ എത്തിച്ചു..

അപ്പോഴെക്കും ജിദ്ദയില്‍ നിന്നും മക്കയില്‍ നിന്നും ഹോസ്പിറ്റലിലേക്ക് കേട്ടവര്‍ കേട്ടവര്‍ എത്തിതുടങ്ങി..വന്നവര്‍ ആരും ആഉമ്മയോട് വിവരം ഒന്നുംപറയാതെ നിശബ്ദമായി ഒരു മൂലയില്‍ കഴിച്ചു കൂട്ടി.. ഞാന്‍ അടുത്ത്എത്തിയപ്പോള്‍ ഒരു ബന്ധു നിങ്ങള്‍ എങ്ങിനെഎങ്കിലും ഉമ്മയോട് കാര്യങ്ങള്‍ പറയണം ഞങ്ങള്‍ക്ക് എങ്ങിനെ പറയും എന്നറിയില്ല..  ഉമ്മയുടെഅടുത്ത്എത്തി ഒരുവിധം കാര്യങ്ങള്‍ബോധിപ്പിച്ചു.. നിറകണ്ണോടെ ആ ഉമ്മയുടെ വാക്കുകള്‍ ആതേങ്ങലുകള്‍ കണ്ണില്‍നിന്നും മറയുന്നില്ല 'എന്റെ കൈപിടിച്ചാ എന്റെമോള്‍ എന്നെ കൊണ്ട്‌നടന്നത് മൂന്ന്ഉംറ ഞങ്ങള്‍ചെയ്തു. എന്റെ പൊന്നുമകള്‍ എന്നെ ഒറ്റക്ക്ആക്കി പോയിഅവള്‍ എത്രസന്തോഷത്തോടെയാ ഞങ്ങള്‍ വന്നത്.. ഇനിഎങ്ങിനെ ഞാന്‍തിരിച്ചു പോകും.. അവളുടെ മക്കളോട് എന്താ ഞാന്‍ പറയുക.'. എന്നിങ്ങനെപറഞ്ഞ് ആ കരച്ചിലും.. തേങ്ങലും കണ്ണില്‍നിന്നും മായുന്നില്ല ഉമ്മയെ.. വിധി എന്ന രണ്ട്അക്ഷരം പറഞ്ഞ് സമാധാനപ്പെടുത്തുകയല്ലാതെ എന്ത് ചെയ്യും.. പേപ്പര്‍ വര്‍ക്കുകള്‍എല്ലാം പെട്ടെന്ന് ശരിയാക്കി.. നാട്ടില്‍നിന്നുംഭര്‍ത്താവ് അശ്‌റഫില്‍ നിന്നും ഓതറൈസേഷന്‍വരുത്തി ഇന്ന് സുബഹിക്ക് തൊട്ടുമുന്‍മ്പേ ഹറമില്‍കൊണ്ടുവന്നു സുബഹിനമസ്‌ക്കാരത്തിന്‌ശേഷം ജനലക്ഷങ്ങള്‍ പങ്കെടുത്ത മയ്യിത്ത്‌നമസ്‌ക്കാരത്തിന് ശേഷം ശറായ ഖബര്‍സ്ഥാനില്‍ ബ്ലോക്ക് 15 ല്‍ 441 മത്തെ ഖബറില്‍ ഖബറടക്കി

മഞ്ചേരി കസാലക്കുന്ന് സ്വദേശിയും ഇപ്പോള്‍ ഹാഫ് കിടങ്ങഴിയില്‍ താമസിക്കുന്നവരും പരേതനായ എംബി കാക്കാന്റെ മകനുമായ അഷ്‌റഫ് എന്ന ബാപ്പുവിന്റെ (ഇലക്ട്രീഷന്‍) ഭാര്യ ഷാഹിനയാണ് മരണപ്പെട്ടത്. ബന്ധുക്കളും നാട്ടുകാരുമായി നിരവധിപേര്‍ മരണാനന്തരകര്‍മ്മങ്ങളില്‍ പങ്കെടുത്തു..
മരണം അനിവാര്യമായ സത്യമാണ്. എങ്കിലും പെടുന്നനെ ഉണ്ടാകുന്ന ചില വേര്‍പാടുകള്‍ മറക്കാനാവാത്ത വേദനകളാണ് നല്‍കുന്നത്.

 

Latest News