ദുബായ്- അബുദബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിക്ക് വീണ്ടും സമ്മാനം. നൈജിരീയയില്‍ പ്രവാസിയായ മലയാളി ഡിക്‌സണ്‍ കട്ടിത്തറ അബ്രഹാമിനാണ് ഇത്തവണ ഒരു കോടി ദിര്‍ഹം സമ്മാനമടിച്ചത്. 012027 ആണ് സമ്മാനര്‍ഹമായ ടിക്കറ്റ്. ഡിക്‌സണിനെ കൂടാതെ മറ്റു അഞ്ച് ഇന്ത്യക്കാര്‍ക്കും വന്‍ തുകയുടെ സമ്മാനങ്ങള്‍ ഈ നറുക്കെടുപ്പില്‍ ലഭിച്ചു. മൂന്ന് പാക്കിസ്ഥാനികള്‍ക്കും ഒരു യുഎഇക്കാരനും സമ്മാനമുണ്ട്. അബുദബി എയര്‍പോര്‍ട്ടിലാണ് ഇന്ന് നറുക്കെടുപ്പ് നടന്നത്.