റിയാദ് -കാൽനടയാത്രക്കാരനെ കാറിടിപ്പിച്ചവനെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവനെയും റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. റിയാദിൽ ഒരു സ്‌കൂളിന് സമീപമാണ് സംഭവം. സ്‌കൂളിന് മുന്നിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന ഒരാളെ കാർ ഇടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരാൾ ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഷയം സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്ക് വഴിയൊരുക്കി.
തുടർന്നാണ് പോലീസ് വിഷയത്തിൽ ഇടപെട്ടത്. വീഡിയോ പോസ്റ്റ് ചെയ്തവനെയും വാഹനം ഇടിപ്പിച്ചവനെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.القبض على شخص دهس أحد المارة أمام مرفق تعليمي بــ #الرياضhttps://t.co/3UVIZeQkC5 pic.twitter.com/YJIScrNgWt
— أخبار 24 (@Akhbaar24) February 27, 2023