നജ്‌റാൻ- പന്ത്രണ്ടു വയസുള്ള മകൻ ഓടിച്ച കാർ ഇടിച്ച് 65 വയസുള്ള പിതാവ് മരിച്ചു. സൗദി അറേബ്യയിലെ നജ്‌റാനിലാണ് സംഭവം. പിക്‌നിക്കിനിടെ കാർ ഓടിക്കുന്നത് മകനെ പിതാവ് പഠിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ടു കാറിടിച്ചത്. പരിക്കേറ്റയാൾക്ക് അധികം വൈകാതെ ഹൃദയസ്തംഭനം സംഭവിച്ചു. ഉടനെ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിംഗ് ഫഹദ് പാർക്കിലാണ് കുടുംബം പിക്‌നിക്കിന് പോയത്. പിതാവിന്റെ പരിശീലനത്തെ തുടർന്ന് കുട്ടി ഒറ്റയ്ക്ക് കാർ ഡ്രൈവ് ചെയ്തിരുന്നു. എന്നാൽ അൽപസമയത്തിന് ശേഷം കാറിന്റെ നിയന്ത്രണം നഷ്ടമാകുകയും പിതാവിനെ കാറിടിക്കുകയുമായിരുന്നു.