Sorry, you need to enable JavaScript to visit this website.

പാമ്പ് കടിയേറ്റ യുവതിയെ മരണവക്ത്രത്തില്‍നിന്ന് തിരിച്ചുപിടിച്ച് ഡോക്ടര്‍മാര്‍

നിലമ്പൂര്‍-പാമ്പ് കടിയേറ്റ് മരണത്തോടു മല്ലടിച്ച യുവതിക്ക് പുതുജീവന്‍ നല്‍കി നിലമ്പൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രി. പോത്തുകല്ല് പാതിരിപ്പാടം നല്ലംതണ്ണി മഞ്ഞക്കണ്ടിയില്‍ അബ്ദുറഹിമാന്റെ ഭാര്യ റസിയ ബീഗ (55) ത്തിനാണ്  തിങ്കളാഴ്ച രാവിലെ 8.30 ഓടെ പാമ്പിന്റെ കടിയേറ്റത്. പറമ്പില്‍ നിന്നു പപ്പായ പറിക്കുന്നതിനിടയില്‍ കാലില്‍ മുള്ള് കുത്തിയതായി സംശയം തോന്നിയ റസിയ ബീഗം വീട്ടിലെത്തി കുഴഞ്ഞു വീണു. ആരോഗ്യനില വഷളായതോടെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു നിലമ്പൂര്‍ ജില്ലാ അശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഹൃദയവും ശ്വാസകോശവും നിലച്ച രീതിയിലായിരുന്നു.  ഡോ. ഷിനാസ് ബാബുവിന്റെ നേതൃത്വത്തില്‍  ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം കഠിന പ്രയത്‌നത്താല്‍ റസിയ ബീഗത്തിന്റെ ജീവന്‍ തിരിച്ചുപിടിച്ചു. 15 കുപ്പി ആന്റിവെനം നല്‍കിയും കൃത്രിമ ശ്വാസത്താലും ശ്വാസനോപകരണങ്ങളുടേയും മറ്റും സഹായത്താലും മണിക്കൂറുകള്‍ നീണ്ട ശ്രമം ഫലം കണ്ടു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലമ്പൂര്‍ മേഖലയില്‍ സമീപകാലത്തായി പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

Latest News