ദിരിയ- വനിത ബോക്‌സിംഗിൽ ചരിത്രം രചിച്ച് സൗദിയുടെ റഗദ് അൽനൈമി. സൗദിയിലെ ചരിത്ര നഗരമായ ദിരിയയിലെ ആരാധകർക്ക് മുന്നിൽ സൗദിയുടെ വനിതാ ബോക്‌സിംഗ് ചരിത്രത്തിൽ പുത്തൻ അധ്യായമാണ് റഗദ് അൽനൈമി തീർത്തത്. ഒകൈദയ്‌ക്കെതിരായ മത്സരത്തിൽ റഗദ് അൽനൈമി വിജയിച്ചു. സൗദിയെ പ്രതിനിധീകരിച്ച് ബോക്‌സിംഗിൽ പങ്കെടുക്കുന്ന ആദ്യവനിതയാണ് റഗദ് അൽനൈമി.
അന്താരാഷ്ട്ര പോരാളികൾക്കിടയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അൽനൈമി മത്സരത്തിന് ശേഷം മലയാളം ന്യൂസിന്റെ സഹോദര സ്ഥാപനമായ അറബ് ന്യൂസിനോട് പറഞ്ഞു.
'ഇത് വളരെ മികച്ചതായി തോന്നുന്നു. ഞാൻ എന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. കായിക മന്ത്രാലയത്തിനും, അബ്ദുല്ല അൽഹർബിയുടെ നേതൃത്വത്തിലുള്ള സൗദി (അറേബ്യ) ബോക്‌സിംഗ് ഫെഡറേഷനും, വൈസ് പ്രസിഡന്റ് റാഷ അൽഖാമിസിനും, എന്റെ പരിശീലകർക്കും, ഇന്ന് എന്നോടൊപ്പമുള്ള എന്റെ സഹോദരിക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.