തിരുവനന്തപുരം-വീഴ്ചകള്‍ നേരിടുന്ന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും തിരുത്താനുള്ള നിര്‍ദേശങ്ങളുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണു സെന്‍കുമാര്‍ മുഖ്യമന്ത്രിക്കും പോലീസിനും നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും എഴുതി നല്‍കിയത്. എസ്ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുതെന്നും സെന്‍കുമാര്‍ നിര്‍ദേശിച്ചു.
ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നും സ്റ്റേഷനുകളിലെ പോലീസ് അസോസിയേഷന് ഭരണം നിയന്ത്രിക്കണമെന്നും സെന്‍കുമാര്‍ കത്തില്‍ വിശദീകരിച്ചു. അതിസുരക്ഷ ആപത്താണെന്നും അതിസുരക്ഷ ഒരുക്കുന്ന പോലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു.
മുഖ്യമന്ത്രിയെ സാധാരണക്കാരില്‍നിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും ആംബുലന്‍സും ഫയര്‍ എന്‍ജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ട കാര്യമില്ലെന്നും സെന്‍കുമാര്‍ പറയുന്നു.