കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നുപേരെ കസ്റ്റംസ് പിടികൂടി. പാലക്കാട് കൂടല്ലൂര്‍ സ്വദേശി ഷറഫുദ്ദീന്‍, മലപ്പുറം നിലമ്പൂര്‍ സ്വദേശി നിഷാജ്, കാസര്‍കോട് എരുതുംകടവ് സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. 2.2 കിലോഗ്രാം സ്വര്‍ണമാണ് മൂന്നുപേരില്‍ നിന്നുമായി പിടിച്ചെടുത്തത്. 1015 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഷറഫുദ്ദീനില്‍ നിന്ന് മാത്രം പിടികൂടിയത്. ക്യാപ്‌സ്യൂളുകളായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കുട്ടികളുടെ കളിപ്പാട്ടം കൊണ്ടുവന്ന കാര്‍ഡ്‌ബോര്‍ഡ് ബോക്‌സില്‍ തേച്ചുപിടിപ്പിച്ചാണ് അഷ്‌റഫ് സ്വര്‍ണം എത്തിച്ചത്.