കൊല്ലം : ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റിലായി. പൂവറ്റൂര്‍ സ്വദേശി രാഹുലിനെ ആണ് കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തത്. ഫെബ്രുവരി 18ന് രാത്രി 8ന് കോട്ടാത്തല തണ്ണീര്‍പന്തല്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. യുവതി കോട്ടാത്തല ജംഗ്ഷനില്‍ എത്തിയപ്പോള്‍ രാഹുല്‍ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി കടന്നുപിടിക്കുകയും കുതറി മാറിയപ്പോള്‍ വീണ്ടും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. സി പി എം കുളക്കട ലോക്കല്‍ കമ്മിറ്റി അംഗം, ഡി വൈ എഫ് ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം, കുളക്കട മേഖലാ സെക്രട്ടറി എന്നീ ചുമതലകളും രാഹുല്‍ വഹിക്കുന്നുണ്ട്.