തിരുവനന്തപുരം : ലൈഫ് മിഷന്‍ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇന്ന് ഹാജരാകില്ല. നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം ഇ ഡി അധികൃതരെ അറിയിച്ചതായാണ് സൂചന. നിയമസഭാ സമ്മേളനം ആരംഭിച്ച ഉടന്‍ തന്നെ അദ്ദേഹം സഭയിലെത്തിയിരുന്നു.
ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന സി.എം രവീന്ദ്രന്റെ അപേക്ഷ എന്‍ഫോഴ്‌സമെന്റ് അംഗീകരിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.