Sorry, you need to enable JavaScript to visit this website.

പാലക്കാട് തൃത്താലയില്‍ വീട്ടിനുള്ളില്‍ ഉഗ്രസ്‌ഫോടനം; വീട് പൂര്‍ണമായി തകര്‍ന്നു; ആറുപേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് തൃത്താലയ്ക്ക് സമീപം വീടിനകത്ത് ഉഗ്രസ്‌ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീട് പൂര്‍ണമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. സ്‌ഫോടന കാരണം വ്യക്തമല്ലെന്ന് സ്ഥലത്ത് എത്തിയ പട്ടാമ്പി തഹസീല്‍ദാര്‍ പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
 

Latest News