കോഴിക്കോട്-റെയില്‍വെ ലൈന്‍ അറ്റകുറ്റപണിയെത്തുടര്‍ന്ന് ഇന്നും സംസ്ഥാനത്ത് ട്രെയിന്‍ യാത്രാ നിയന്ത്രണം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. നാളെ പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്, എറണാകുളം-ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലും മാറ്റമുണ്ട്. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് ഒന്നര മണിക്കൂറും ബംഗളൂരുവിലേക്കുള്ള എക്സ്പ്രസ് ഒരുമണിക്കൂറും വൈകിയേ യാത്ര ആരംഭിക്കൂ.തൃശൂരിനും പുതുക്കാടിനുമിടയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണങ്ങളുള്ളത്. ട്രെയിന്‍ സര്‍വീസ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്ത് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ ഇന്നും നടത്തും. ബസുകളില്‍ ടിക്കറ്റിനായി ഓണ്‍ലൈനായും ബുക്ക് ചെയ്യാം.