Sorry, you need to enable JavaScript to visit this website.

കൃഷി പഠിക്കാന്‍ പോയി ഇസ്രായേലില്‍ മുങ്ങിയ മലയാളി കര്‍ഷകന്‍ നാട്ടില്‍ തിരിച്ചത്തി

കോഴിക്കോട് :  ഇസ്രായേലിലെ കൃഷി രീതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രായേലില്‍ പോയ ശേഷം മുങ്ങിയ മലയാളി കര്‍ഷകന്‍ കണ്ണൂര്‍ സ്വദേശി ബിജു കുര്യന്‍ നാട്ടില്‍ തിരിച്ചെത്തി. പെട്ടെന്ന് തിരിച്ചുവന്നില്ലെങ്കില്‍ ബിജുവിനും അയാളെ ഇസ്രായേലില്‍ തങ്ങാന്‍ സഹായിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു തന്നെ സ്വീകരിക്കാനെത്തിയ ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് പോയി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറഞ്ഞു. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു പറയുന്നു.
പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കൃഷിയെക്കുറിച്ച് പഠിക്കാന്‍ പോയ സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള  സംഘത്തോട് ഇക്കാര്യം പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. താന്‍ മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നിയെന്നും അതുകൊണ്ടാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാതിരുന്നത്. താന്‍ മൂലമുണ്ടായ ബുദ്ധിമുട്ടില്‍ സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യന്‍ പറഞ്ഞു.

Latest News