Sorry, you need to enable JavaScript to visit this website.

സൗദി വിദേശകാര്യമന്ത്രി ഉക്രൈനിലെത്തി; 410 മില്യൻ ഡോളർ സഹായം

കീവിലെത്തിയ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനെ പ്രസിഡന്റ് സെലൻസ്‌കി സ്വീകരിക്കുന്നു

റിയാദ്- സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഹ്രസ്വ സന്ദർശനാർഥം ഉക്രൈൻ തലസ്ഥാനമായ കീവിലെത്തി. പ്രസിഡന്റ് വഌദമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ- ഉക്രൈൻ പ്രതിസന്ധി സമാധാനപരമായി അവസാനിപ്പിക്കാൻ സൗദി അറേബ്യ മുൻകയ്യെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉക്രൈനിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 410 മില്യൻ ഡോളർ സഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഇരു നേതാക്കളും തന്ത്രപ്രധാനമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഉക്രൈൻ വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബ, കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻ ഹുമാനിറ്റേറിയൻ സെന്റർ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ, സൗദി ഡവപല്‌മെന്റ് ഫണ്ട് സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുറഹ്മാൻ, ഉക്രൈനിലെ സൗദി അംബാസഡർ മുഹമ്മദ് അൽമുസ്ഹിർ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

Latest News