റിയാദ് -ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾക്ക് മൊബൈൽ ഫോൺ ശീലമാക്കുന്നതിനെതിരെ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ കാര്യമാണിത്. സാങ്കേതിക വിദ്യയോടുള്ള ആസക്തിയിലേക്കും കുറഞ്ഞതോ കൂടിയതോ ആയ ഭക്ഷണം കഴിക്കുന്നതിലേക്കും കുടുംബാംഗങ്ങളുമായി ആശയവിനിമയം കുറയുന്നതിലേക്കും ഇത് വഴിയൊരുക്കും. ഒരു ദിവസം മൂന്നു മണിക്കൂറിലേറെ സമയം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം ഉണർത്തി.