നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 53 ലക്ഷം വിലവരുന്ന സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എ ഐ 934 വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ഫൈസലില്‍ നിന്നുമാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത്. പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ഫൈസല്‍ പുറത്തേയ്ക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചു 1259 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. നാല് ക്യാപ്‌സുകളാക്കിയാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത് .കസ്റ്റഡിയിലിടുത്ത ഫൈസലിനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്തു വരികയാണ് . നിരവധി കള്ളക്കടത്ത് കേസുകള്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ പിടികൂടിയുട്ടെങ്കിലും സ്വര്‍ണ്ണക്കടത്ത് ആര്‍ക്ക് വേണ്ടിയാണന്നോ എവിടെ നിന്നാണന്നോ ഇതുവരെ കണ്ടെത്തുവാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല .