Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം: തൃശൂര്‍ സ്വദേശി തബൂക്കിൽ നിര്യാതനായി

അബഹ- തൃശൂർ അന്തിക്കാട് സ്വദേശി തബൂക്കിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.  പുത്തൻപീടിക  സേവ്യറിൻ്റേയും ത്രേസ്യയുടേയും മകൻ കുരുത്തുക്കുളങ്ങര     ജയിംസ് (43) ആണ് നിര്യാതനായത്. നിയോം സിറ്റിയില്‍ ജീവനക്കാരനായിരുന്നു. തബൂഖ് അൽബദ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നു.  ഖമീസ് മുഷൈത്ത് മഹാല ചിൽഡ്രൻസ് ഹോസ്പിറ്റൽ സ്റ്റാഫ് കളത്തിൽ പറമ്പിൽ സിസി ചാക്കോയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.

Latest News