Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിശ്വസിക്കുന്നവരെ ചതിക്കുന്ന പാരമ്പര്യം മുസ്‌ലിംലീഗിനില്ല-സാദിഖലി ശിഹാബ് തങ്ങൾ

തൃശൂർ-വിശ്വസിക്കുന്നവരെ ചതിക്കുന്ന പാരമ്പര്യം മുസ്‌ലിം ലീഗിന് ഒരുകാലത്തുമുണ്ടായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്‌ലിംലീഗ് തൃശൂർ ജില്ലാ പ്രതിനിധി സമ്മേളനം മുണ്ടൂർ മജ്‌ലിസ് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ. 
ഇരുട്ടിന്റെ മറവിൽ വഞ്ചിക്കുന്ന പതിവ് മുസ്‌ലിം ലീഗിനില്ല. വടക്കേ ഇന്ത്യയിൽ ഒരു മുന്നണിയിൽ മത്സരിക്കുന്നവർ പണം നൽകുമ്പോൾ മറ്റേ മുന്നണിയിലേക്ക് പോകുന്നത് കാണാറുണ്ട്. 67ൽ ഒരു മുന്നണിയിലുണ്ടായ മുസ്‌ലിംലീഗ് പിന്നീട് വേറെ മുന്നണിയിലാണുണ്ടായത്. ഇത് കേവലം അധികാരത്തിനോ മറ്റു താൽപര്യങ്ങളോ മുൻ നിർത്തിയായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഉറപ്പാക്കാൻ എടുക്കാൻ ശക്തമായ നിലപാടായിരുന്നു. അതുകൊണ്ടാണ് മുസ്‌ലിംലീഗിനെ വിമർശിക്കുന്നവർപോലും മുസ്‌ലിംലീഗ് ചതിക്കാത്ത പാർട്ടിയാണെന്ന് ഇപ്പോഴും പറയുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വികസനവും സമാധാനവും സുരക്ഷിതത്വവും നൽകാൻ മുസ്‌ലിംലീഗ് അടക്കമുള്ള യു.ഡി.എഫിനെ കഴിയുകയുള്ളൂവെന്ന് പുതിയ തലമുറയിലെ പെൺകുട്ടികൾപോലും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗിലും എം.എസ്.എഫിലും വനിതകളുടെ വലിയ മുന്നേറ്റമുണ്ടാകുന്നത്. മുസ്‌ലിംലീഗിന്റെ ഏഴര പതിറ്റാണ്ടിന്റെ അഭിമാനം പറയുമ്പോൾ തൃശൂർ മുന്നിൽ നിൽക്കുമെന്നും അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നേതാവാണ് സീതി സാഹിബെന്നും സാദിഖലി തങ്ങൾ പറഞ്ഞു. രക്തസാക്ഷിത്വമടക്കം വലിയ ത്യാഗങ്ങളും സമരങ്ങളും ചെയ്താണ് പഴയ തലമുറ രാജ്യത്ത് അഭിമാനകരമായ രീതിയിൽ മുസ്‌ലിംലീഗിനെ വളർത്തിയെടുത്തത്. അതുകൊണ്ടുതന്നെ കഴിഞ്ഞകാലം ഓർത്തുവേണം നാം മുന്നോട്ടുപോകേണ്ടതെന്നും സാദിഖലി തങ്ങൾ കൂട്ടിചേർത്തു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച് റഷീദ്, പി.എം സാദിഖലി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.എം അമീർ സ്വാഗതവും ട്രഷറർ എം.പി കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥനയും നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ് ആമുഖ പ്രഭാഷണം നടത്തി. 2018 മുതൽ 2023 വരെയുള്ള മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന രേഖ സ്‌റ്റെപ്‌സ് സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു.
 സംസ്ഥാന പ്രവർത്തക സമിതിയംഗം ഇ.പി കമറുദ്ദീൻ, ജില്ലാ ഭാരവാഹികളായ ആർ.വി അബ്ദുൾ റഹീം, എ.എസ്.എം അസ്ഗറലിതങ്ങൾ, വി.കെ മുഹമ്മദ്, പി.കെ മുഹമ്മദ്, പി.കെ ഷാഹുൽഹമീദ്, എം.എ റഷീദ്, ആർ.പി ബഷീർ, അഡ്വ. വി.എം മുഹമ്മദ് ഗസാലി, ഉസ്മാൻ കല്ലാട്ടയിൽ, ഹാഷിം തങ്ങൾ, പി.എ ഷാഹുൽഹമീദ്, ഐ.ഐ അബ്ദുൾ മജീദ്, സി.എ ജാഫർസാദിഖ്, എം.വി സുലൈമാൻ, സി.ഐ അബ്ദുട്ടിഹാജി, ഗഫൂർ കടങ്ങോട് എന്നിവർ സംസാരിച്ചു.
 

Latest News