റിയാദ്- അസീർ, ഹായിൽ, അൽ ഖസീം, റിയാദ് എന്നിവിടങ്ങളിൽ (ഇന്ന്) ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം)മുന്നറിയിപ്പ്. റിയാദ് മേഖലയിലെ അഫീഫ് ഗവർണറേറ്റിൽ പൊടിപടലങ്ങളും സജീവമായ ഉപരിതല കാറ്റും രാത്രി വരെ നീണ്ടു നിൽക്കും. ദൃശ്യപരതയിൽ കുറവും പ്രതീക്ഷിക്കുന്നതായി എൻ.സി.എം അറിയിച്ചു.
അസീറിൽ ആലിപ്പഴം വർഷിക്കും. അൽ ഖസീം മേഖലയിൽ ശക്തമായ പൊടിക്കാറ്റുണ്ടാകും. അഞ്ച് ദിവസത്തിനുള്ളിൽ ശൈത്യകാലം അവസാനിക്കുമെന്നും ഈ വർഷത്തെ വസന്തകാലം കൂടുതൽ മഴയായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽഅഖീൽ സ്ഥിരീകരിച്ചു.