കണ്ണൂർ-മദ്രസയിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. മൗവ്വഞ്ചേരി യു.പി സ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി സി.വി.ആദിൽ (11) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ചക്കരക്കൽ കിഴക്കടച്ചാൽ മദ്രസയിൽ വെച്ചാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ചന്തു വളപ്പിൽ ബൈത്തുൽ ഖമറിൽ ഹാരിസ് ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ അൻഹ, ഹംദ മുഹമ്മദ്.