രോഗിയുടെ കൂട്ടിരിപ്പിനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി.  സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഇടവ സ്വദേശി ഷെമീറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.  ഷെമീറിന്റെ ഭാര്യയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സയിലാണ്. ഇവിടെവെച്ച് പരിചയപ്പെട്ട യുവതിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
 

Latest News