തിരുവനന്തപുരം- ശമ്പളം കൊടുക്കാന്‍ നെട്ടോട്ടമോടുന്ന കെ. എസ്. ആര്. ടി. സി സ്വയം വിരമിക്കല്‍ പദ്ധതിയുമായി രംഗത്തെത്തുന്നു. ഈ പദ്ധതി നടപ്പിലാക്കാനായാല്‍ ശമ്പളച്ചെലവ് 50 ശതമാനമെങ്കിലും കുറക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി 1080 കോടി രൂപയുടെ പ്രപോസല്‍ കെ. എസ്. ആര്. ടി. സി ധനവകുപ്പിന് കൈമാറിയിട്ടുണ്ട്.
പ്രായം 50 കഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കാനാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി 7500 പേരുടെ പട്ടികയാണ് കെ. എസ്. ആര്. ടി. സി തയ്യാറാക്കിയിരിക്കുന്നത്.
സ്വയം വിരമിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10 മുതല്‍ 15 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ സ്വയം വിരമിക്കുന്ന ജീവനക്കാരുടെ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അവരുടെ വിരമിക്കല്‍ പ്രായം കഴിയേണ്ടതുണ്ട്.
നിലവില്‍ കാല്‍ലക്ഷത്തോളം ജീവനക്കാരാണ് കെ. എസ്. ആര്. ടി. സിയില്‍ ഉള്ളത്. ഇതില്‍ 25 പേരെങ്കിലും സ്വയം വിരമിച്ചാല്‍ ശമ്പള പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്.