ദോഹ- ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഡിജിപോള്‍ ആപ്പിലെ ഇന്റേര്‍ണല്‍ സര്‍വര്‍ എറര്‍ പരിഹരിക്കാനാവാത്തതിനാലാണ് അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും.
അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് തന്നെ ആരംഭിച്ചെങ്കിലും ഡിജിപോള്‍ ആപ്പിലെ ഇന്റേര്‍ണല്‍ സര്‍വര്‍ എറര്‍ കാരണം പലര്‍ക്കും വോട്ടുചെയ്യാനായില്ല.
ഫെബ്രുവരി 17 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ആപ്പിലെ സാങ്കേതിക പ്രശ്‌നം കാരണമാണ് 24 ലേക്ക് മാറ്റിയിരുന്നത്. എന്നാല്‍ ഇന്നും പ്രശ്‌നം തുടരുകയായിരുന്നു. മണിക്കൂറുകള്‍ ശ്രമിച്ചിട്ടും പരിഹരിക്കാനാവാത്തതിനാലാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടി വന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)