കൊണ്ടോട്ടി-കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ) വികസന പദ്ധതിക്കായി വേണ്ടിവരുന്ന മണ്ണ് നിരത്തല്‍ പ്രവര്‍ത്തനത്തിന്റെ ചെലവ് വഹിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു.സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഡോ. വിജയകുമാര്‍ സിംങ് വിമാനത്താവള ഉപദേശ സമിതി ചെയര്‍മാന്‍ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പിയെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഒരു പ്രത്യേക ഇളവ് എന്ന നിലയിലാണ് അതോറിറ്റി ചെലവ് ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റണ്‍വേയുടെ നീളം വെട്ടിച്ചുരുക്കാതെയുള്ള വികസനത്തിനാവശ്യമായ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നത്. ഭൂമിയുടെ കാര്യത്തിലുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായാണ് അതോറിറ്റിക്ക് സ്ഥലം നല്‍കുന്നത്.റിസ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പദ്ധതിരേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്ന ജോലിക്കും തുടക്കം കുറിച്ചിട്ടുണ്ട്.റെസ നിര്‍മ്മാണത്തിലെ മണ്ണ് നിരപ്പാക്കല്‍ പ്രവര്‍ത്തനത്തിന്റെ ചെലവിന്റെ ബാധ്യത സംബന്ധമായ തടസം നീക്കാന്‍ ഇടപെടണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് നേരിട്ടും ആവശ്യപ്പെട്ടിരുന്നതായി സമദാനി പറഞ്ഞു.പരിഹാരമുണ്ടാക്കാന്‍ നടപടിയെടുക്കാന്‍ മന്ത്രി പറഞ്ഞിരുന്നു.
14.5 ഏക്കര്‍ ഭൂമിയാണ് കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.ഇതിന്റെ സാമൂഹ്യാഘാത പഠനം പൂര്‍ത്തിയായിട്ടുണ്ട്.ഏറ്റെടുത്തല്‍ നടപടി വേഗത്തിലാക്കി വരികയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)