ദുബായ് - യു.എ.ഇ ആകാശത്ത് ബുധനാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ട തീഗോളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ സെന്റര്‍ വെളിപ്പെടുത്തി. റുമാഹ് പ്രദേശത്ത് 80 കിലോമീറ്റര്‍ മുകളിലായിരിക്കുമ്പോഴാണ് തീഗോളം ശ്രദ്ധയില്‍ പെട്ടുതുടങ്ങിയതെന്ന് സെന്റര്‍ പറഞ്ഞു. ഈ സമയത്ത് സെക്കന്റില്‍ 21 കിലോമീറ്റര്‍ വേഗതയില്‍ തീഗോളം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. വടക്കുദിശയില്‍ നീങ്ങിയ തീഗോളം താഴേക്ക് വരുന്നത് തുടര്‍ന്നു. പിന്നീട് സുവൈഹാന്‍ ഏരിയയില്‍ തീഗോളം എത്തി. ഈ സമയത്ത് ഇതിന്റെ ഉയരം 65 കിലോമീറ്ററായിരുന്നു. മൈനസ് 6.5 ആയിരുന്നു തിളക്കം. ഇതിന്റെ വ്യാസം 10 സെന്റീമീറ്ററില്‍ താഴെയാണെന്നാണ് കണക്കാക്കുന്നതെന്നും ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ സെന്റര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 2.23 ന് യു.എ.ഇ ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളത്തിന്റെ (തിളങ്ങുന്ന ഉല്‍ക്ക) ഫോട്ടോകള്‍ ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ സെന്ററിനു കീഴിലെ യു.എ.ഇ ഉല്‍ക്ക നിരീക്ഷണ നെറ്റ്‌വര്‍ക്കിന് പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. രാജ്യത്ത് നിരവധി പേര്‍ തീഗോളം കണ്ടിരുന്നു. ഈ പ്രതിഭാസം സാധാരണമാണെന്ന് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ സെന്റര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)