ജിദ്ദ - സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് പരമ്പരാഗത വേഷമണിഞ്ഞ യുവതി ഫ്ളയിംഗ് വാട്ടര്‍ സ്ലൈഡില്‍ നടത്തിയ അഭ്യാസ പ്രകടനം വിസ്മയമായി. സമുദ്ര മധ്യത്തില്‍ വാട്ടര്‍ സ്ലൈഡില്‍ കയറിയ യുവതി തഴക്കംവന്ന അഭ്യാസിയെ പോലെ സ്ഥാപകദിനാഘോഷത്തിന്റെ പ്രത്യേക പതാക കൈയിലേന്തിയും പൂത്തിരി കത്തിച്ചും മെയ്‌വഴക്കം കാണിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— Baher Esmail (@EsmailBaher) February 22, 2023