തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് സംബന്ധിച്ച് ശരിയായി അന്വേഷിച്ചാല്‍ സി പി എമ്മിന്റെ പങ്ക് പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന അവസ്ഥയാണിത്. പ്രളയ ഫണ്ട് പോലെ ഇതും തട്ടിയെടുക്കും. കുട്ടികള്‍ കുടുക്ക പൊട്ടിച്ച് നല്‍കിയ പണമാണിതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
പ്രത്യേക സംഘത്തെ നിയോഗിച്ച് മുഴുവന്‍ ഫയലുകളും പരിശോധിച്ച് അന്വേഷണം നടത്തുകയാണ് വേണ്ടത്. സി പി എമ്മിന് വേണ്ടപ്പെട്ടവരും ഈ തട്ടിപ്പിന് പിന്നിലുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പിലേത് പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലും ഉള്‍പ്പെട്ടിരിക്കുന്ന സി പി എമ്മുകാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കരുത്. അക്കാരണം കൊണ്ട് തന്നെ അന്വേഷണത്തെ പ്രതിപക്ഷം ഗൗരവത്തോടെ നിരീക്ഷിക്കും. പ്രതികളെ ഏതെങ്കിലും തരത്തില്‍ രക്ഷപ്പെടുത്താന്‍ ശ്രമമുണ്ടായാല്‍ അതിനെതിരെ യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും സതീശന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)