മലപ്പുറം-ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി സഹായം നല്‍കാന്‍ കടല വില്‍പന നടത്തിയ നാലാം ക്ലാസുകാരന്‍ ശിബിലിക്ക് നാട്ടുകാരുടെ അഭിനന്ദനം.
തിരൂര്‍ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹര്‍ബാന്റെയും മകനാണ് ഒമ്പതു വയസ്സായ ശിബിലി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഒന്നര വയസുകാരന്റെ ചികിത്സക്ക് സഹായം കണ്ടെത്താനാണ് ശിബിലി കടല വില്‍പന നടത്തിയത്.
ഒന്നര വയസ്സുകാരന്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു എന്നിറിഞ്ഞപ്പോള്‍ മുതല്‍ എന്തെങ്കിലും സഹായം നല്‍കണമെന്ന് ശിബില പിതാവിനോട് പറഞ്ഞു തുടങ്ങിയിരുന്നു.
പിതാവിന്റെ സമ്മതം വാങ്ങിയാണ് കടലയുമായി ബിപി അങ്ങാടി നേര്‍ച്ചപ്പറമ്പിലെത്തിയത്.
കഴിഞ്ഞ മാസം നടന്ന ബിപി അങ്ങാടി നേര്‍ച്ചക്കിടെ ശബിലി കടലക്കച്ചവടം നടത്തി 8130 രൂപയാണ് സ്വരൂപിച്ചത്. പണം കുടുക്കകളിലാക്കി വെച്ചിരുന്നു. ഈ കുടുക്കകളുമായി ശിബിലി പിതാവിനൊപ്പം ഒന്നര വയസ്സുകാരന്റെ വീട്ടിലെത്തിയാണ് കുടുക്കകള്‍ പൊളിച്ചത്. തുക സഹായമായി കൈമാറുകയും ചെയ്തു.
ഒന്നര വയസ്സുകാരന്റെ വീട്ടില്‍ എത്തിയതോടെയാണ് നാട്ടുകാര്‍ ശിബിലിയുടെ കടല വില്‍പനയുടെ ലക്ഷ്യം നാട്ടുകാര്‍ അറിയുന്നത്. ചെറിയ പ്രായത്തില്‍ വലിയ കാര്യം ചെയ്ത ശിബിലിയെ നാട്ടുകാരും വീട്ടുകാരും അനുമോദിച്ചു. ആലത്തിയൂര്‍ എംഇടി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ കൊച്ചുമിടുക്കന്‍.