കൊച്ചി : മയക്കു മരുന്ന് ലഹരിയില്‍ ആലുവ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ സാഹസികമായി പിടികൂടി. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ച് 19കാരിയെ കടന്നു പിടിച്ച് സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. ലഹരിയിലായതിനാല്‍ ഇയാളുടെ കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.
റോഡില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ക്ക് നേരേ കല്ലെറിഞ്ഞശേഷം ഇ്രയാള് ഓടി രക്ഷപ്പെടുകയായിരുന്നു. നേരേ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. എന്നാല്‍ സ്റ്റേഷനില്‍വെച്ച് റെയില്‍വേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)