Sorry, you need to enable JavaScript to visit this website.

എം എം ലോറന്‍സിന്റെ മകന്‍ അഡ്വ: എബ്രഹാം അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന സി പി എംഎം നേതാവ് എംഎം ലോറന്‍സിന്റെ  മകന്‍ അഡ്വ: എബ്രഹാം എം.എല്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നു.  അഭി  എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അധ്യാപികയായ സോജയാണ് ഭാര്യ. മക്കള്‍: ഇസഹാക്ക്(ആര്‍ക്കിടെക്ട്), വിവിയന്‍(അയര്‍ലന്റ്). സഹോദരങ്ങള്‍: സുജാത ബോബന്‍, അഡ്വ എംഎല്‍ സജീവന്‍( സ്പെഷ്യല്‍ ഗവ. പ്ലീഡര്‍,റെവന്യു),ആശ. സംസ്‌കാരം പിന്നീട്.
 

Latest News