അബുദാബി - പ്രവാസി ഇന്ത്യ തിരു-കൊച്ചി, അബുദാബിയുടെ ജില്ലാ സമ്മേളനം നടന്നു. വെൽഫെയർ പാർട്ടി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി മുഖ്യപ്രഭാഷണം നിർവഹിച്ചു. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വ ഫാസിസത്തെ ചെറുത്തു തോൽപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉണർത്തി. വരുന്ന ഇലക്ഷനിൽ സമാന സ്വഭാവമുള്ള പാർട്ടികളുമായി വെൽഫെയർ പാർട്ടി യോജിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെക്കൻ മേഖലയിലെ പ്രവർത്തനങ്ങളും കേരളത്തിലെ സമര, പോരാട്ട, സേവന, മേഖലകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. സാമൂഹിക നീതിക്കു വേണ്ടിയുള്ള വെൽഫെയർ പാർട്ടിയുടെ പോരാട്ടത്തിന് പ്രവാസ ലോകത്തുനിന്ന് പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജില്ലാ പ്രസിഡന്റ് ജഹാദ് എം. ക്ലാപ്പന അധ്യക്ഷത വഹിച്ചു വഹിച്ചു.
കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവർത്തകരോട് എന്ന സെക്ഷനിൽ മേഖലാ പ്രസിഡന്റ് ഷഫീഖ് വെട്ടം സംസാരിച്ചു.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം റിയാദ് എം നന്ദി പറഞ്ഞു.