Sorry, you need to enable JavaScript to visit this website.

ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നു, ഡി വൈ എഫ് ഐ നേതാവിനെതിരെ അന്വേഷണം

കണ്ണൂര്‍ : ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുകയും സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും ലാഭവിഹിതമായി സ്വര്‍ണ്ണം കൈപ്പറ്റുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ല കമ്മറ്റിയംഗം മനു തോമസ് നല്‍കിയ പരാതി അന്വേഷിക്കുന്നത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനാണ്. ആകാശ് തില്ലങ്കേരിക്കെതിരെ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ ഇവിടെ ഈ വിഷയം അവസാനിപ്പിച്ചേക്കണം എന്നും താക്കീത് ചെയ്തായിരുന്നു തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ ഡി വൈ എഫ് ഐ നേതാവ് എം ഷാജറിന്റെ പ്രസംഗം.  ഷാജര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ആയിരുന്ന പരാതി നല്‍കിയ മനു തോമസ്. അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ പാര്‍ട്ടിയോട് ആലോചിക്കാതെ മറുപടി പറയാനാകില്ല എന്നായിരുന്നു മനു തോമസിന്റെ പ്രതികരണം

ആകാശിന്റെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ഡി വൈ എഫ് ഐയില്‍ മുന്നില്‍ നിന്നത് മനു തോമസായിരുന്നു. അതോടെ ആകാശും കൂട്ടാളികളും മനുവിനെതിരെ സൈബര്‍ ആക്രമണം തുടങ്ങി. ഇതിന് പിന്നില്‍  ഷാജറാണെന്ന് പറഞ്ഞാണ്  മനു തോസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നല്‍കിയിരുന്നത്.

 

Latest News