റിയാദ് - സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ബസ് സര്‍വീസിന് പുതിയ കമ്പനിക്ക് കരാര്‍ അനുവദിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. രാജ്യത്തെ 75 ലേറെ നഗരങ്ങളെയും ചെറുനഗരങ്ങളെയും ബന്ധിപ്പിച്ച് ഏഴു പ്രധാന ബസ് സ്റ്റേഷനുകളും 99 ബസ് സ്റ്റോപ്പുകളും വഴി 26 റൂട്ടുകളിലാണ് കമ്പനി സര്‍വീസുകള്‍ നടത്തുക. നിരീക്ഷണ ക്യാമറകള്‍, നൂതന ട്രാക്കിംഗ് സംവിധാനം എന്നിവ അടക്കം സ്മാര്‍ട്ട് സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളും അടങ്ങിയ ബസുകള്‍ വഴി പ്രതിവര്‍ഷം 18 ലക്ഷം പേര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ റിപ്പയര്‍ ജോലികള്‍ക്ക് അഞ്ചു മെയിന്റനന്‍സ് സെന്റുകളും കമ്പനി സജ്ജീകരിക്കും.
ടിക്കറ്റ് വില്‍പനക്ക് ബസ് സ്റ്റേഷനുകളില്‍ ഓട്ടോമേറ്റഡ് വെന്റിംഗ് മെഷീനുകള്‍, പോര്‍ട്ടല്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ എന്നിവ ഏര്‍പ്പെടുത്തും. പുതിയ കമ്പനി 400 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വദേശി ജീവനക്കാരെ മുഖ്യമായും അവലംബിക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)