കോട്ടക്കല്‍- പുതുപറമ്പ സ്വദേശിയും മുന്‍ ജിദ്ദ പ്രവാസിയുമായ പൂക്കയില്‍ ഹംസാപ്പു നിര്യാതനായി. പ്രമുഖ വ്യവസായി കരുവാന്‍തൊടി റബീഉല്ലയുടെ സഹോദരീ ഭര്‍ത്താവാണ്. ഏറെക്കാലം സൗദി അറേബ്യയിലെ ജിദ്ദ ഷറഫിയ്യ, ബാബ് മക്ക എന്നിവിടങ്ങളിലെ ബദറുദ്ദീന്‍, ബദര്‍ അല്‍തമാം ഹോസ്പിറ്റല്‍, റിയാദിലെ ഷിഫ അല്‍ജസീറ പോളി ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളില്‍ മാനേജിങ്ങ് ഡയരക്ടര്‍, ജനറല്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അസുഖത്തെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി ചികിത്സയും വിശ്രവുമായി നാട്ടിലായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി സാമൂഹ്യ, സന്നദ്ധ, ജനസേവന പ്രവര്‍ത്തന മേഖലകളിലെ സൗമ്യ സാന്നിദ്ധ്യമായിരുന്നു.
ഭാര്യ: കദീജ. മക്കള്‍: നുസ്രത്ത്, നജ്മ, നിബ, നവാഫ്. ജാമാതാക്കള്‍: അബ്ദുല്‍ അസീസ്, ഡോ. തസ്‌നീം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)