കോഴിക്കോട്- റജബ് 29 ന് (ഫെബ്രുവരി 21) ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ശഅബാന്‍ ഒന്ന് (ഫെബ്രുവരി 22) ബുധനാഴ്ച്ചയും ബറാഅത് ദിനം (ശഅബാന്‍ 15) മാര്‍ച്ച് 08 ബുധനാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.
ഫെബ്രുവരി 21 ചൊവ്വാഴ്ച (റജബ് 29) ന് കേരളത്തിൽ ആലപ്പുഴ, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായ വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 22 ന് ബുധനാഴ്ച ശഅബാൻ മാസം ഒന്നായിരിക്കുമെന്ന് വിസ്ഡം ഹിലാൽ വിംഗ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)