ദുബായ്- ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബായ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിടാന്‍ കാരണം യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്നാണെന്ന് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ധാക്കയിലേക്ക് പോയിക്കൊണ്ടിരുന്ന വിമാനം കറാച്ചിയിലേക്ക് തിരിക്കുകയായിരുന്നു.
വിമാനത്തില്‍ യാത്രാക്കരന്റെ മരണം ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
ഉച്ചക്ക് 1.45 ന് ദുബായില്‍നിന്ന് പുറപ്പെട്ട വിമാനം ധാക്കയില്‍ രാത്രി എട്ടരയോടെ ഇറങ്ങേണ്ടതായിരുന്നു.
ഫ്‌ളൈ ദുബായ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതിനുശേഷമാണ് യാത്രക്കാരന്‍ മരിച്ചതെന്ന് വ്യക്തമല്ല. മരണ കാരണവും വെളിപ്പെടുത്തിയിട്ടില്ല.
സ്മാര്‍ട് വിംഗ്‌സ് നടത്തുന്ന ഫ്‌ളൈദുബായ് എഫ്ഇസെഡ് 523 വിമാനത്തിലായിരുന്നു മരണമെന്ന് ഫ്‌ളൈ ദുബായ് പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാരന്റെ മരണത്തില്‍ വിമാന കമ്പനി അനുശോചനം അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)