കൊച്ചി : കോടതി ഉത്തരവ് മലയാളത്തില്‍ പുറപ്പെടുവിച്ച് ചരിത്രം സൃഷ്ടിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയെഴുതിയത്. നിലവില്‍ ഇംഗ്ലീഷിലാണ് കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കാറുള്ളത്. ഇംഗ്ലീഷ് പരിജ്ഞാനില്ലാത്തവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് മലയാളത്തില്‍ വിധിയെഴുതിയത്. ഇതാദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഹൈക്കോടതി വിധിയെഴുതുന്നത്. ഭാവിയില്‍ കോടതി ഭാഷ മലയാളത്തിലാക്കുന്നതിന്റെ മുന്നാടിയാണിത്. നേരത്തെ കീഴ്ക്കോടതികളിലെ ഭാഷയും പ്രാദേശിക ഭാഷയാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നിയമധ്വനി എന്ന പേരില്‍ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)