ആലപ്പുഴ : ആലപ്പുഴയില്‍ നിന്ന് അടിയന്തരമായി തിരുവനന്തപുരത്തെത്തണം, എന്താണ് മാര്‍ഗം ? തലപുകഞ്ഞ് ആലോചിച്ചപ്പോള്‍ ഒരു മാര്‍ഗം കിട്ടി ഒരു ആംബുലന്‍സ് വിളിക്കുക. ഇങ്ങനെ ആംബുലന്‍സ് വിളിച്ച തിരുവനന്തപുരം പെരികവിള എ.പി. നിവാസില്‍ അനന്തു (29) വിനെ അവശ്യസേവനം ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂറോ സര്‍ജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലന്‍സ് വിളിച്ച് യാത്രചെയ്യാന്‍ ശ്രമിച്ചതായിരുന്നു അനന്തു.
ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് ന്യൂറോ സര്‍ജനാണെന്ന വ്യാജേന 108 ആംബുലന്‍സ് വിളിച്ചത്. എന്നാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് 108-ന്റെ സേവനം ലഭിക്കുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ പേരും പറഞ്ഞ് അനന്തു വാശിപിടിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ ആംബുലന്‍സില്‍ കയറ്റി ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെയാണ് താന്‍ പെട്ടുപോയ പോയ കാര്യം അനന്തു അറിയുന്നത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)