തലശ്ശേരി- ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്ന് നോട്ടീസ്. ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
മറ്റൊരു കേസിലും ഉള്‍പ്പെടരുതെന്ന വ്യവസ്ഥയില്‍ ശുഹൈബ് വധത്തില്‍ ജാമ്യത്തില്‍ കഴിയുന്ന ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചതോടെയാണ് കോടതി നോട്ടീസ് നല്‍കിയത്. ഫേസ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍, മുഴക്കുന്ന് പോലീസ് സ്‌റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ ഉള്‍പ്പെട്ടതാണ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന നിരീക്ഷണമുണ്ടായത്.